Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fest

Kottayam

രാ​മ​പു​രം ഫെ​സ്റ്റ് ഇ​ന്നുമു​ത​ല്‍

രാ​മ​പു​രം: പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി രാ​മ​പു​രം സോ​ണി​ന്‍റെ​യും ഇ​ന്‍​ഫാ​മി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത് രാ​മ​പു​രം ഫെ​സ്റ്റ് ഇ​ന്ന് ആ​രം​ഭി​ക്കും. രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന​പ​ള്ളി മൈ​താ​ന​ത്ത് മാ​ര്‍​ച്ച് ഒ​ന്നു വ​രെ​യാ​ണ് കാ​ര്‍​ഷി​ക മേ​ള ന​ട​ത്തു​ന്ന​ത്.
ഇ​ന്ന് രാ​വി​ലെ വി​വി​ധ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി വി​കാ​രി ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, ഇ​ന്‍​ഫാം പാ​ലാ രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് ത​റ​പ്പേ​ല്‍, പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു പു​ളി​യ്ക്ക​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Latest News

Corehub Up